ജെറ്റ് എയർവേസിൽ ഡിജിസിഎ ഓഡിറ്റിന് ഒരുങ്ങുന്നു

Posted on: August 12, 2018

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസിൽ സാമ്പത്തിക പരിശോധന നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരുങ്ങുന്നു. എയർ ഇന്ത്യയിലും എയർ ഡെക്കാനിലും ഡിജിസിഎ സമാനമായ ഓഡിറ്റ് നടത്തിയിരുന്നു.

ഓഗസ്റ്റ് 27 മുതൽ ജെറ്റ് എയർവേസിൽ കണക്കെടുപ്പ് നടത്താനാണ് ഡിജിസിഎയുടെ നീക്കം. ഉയർന്ന ഇന്ധനവിലയും കുറഞ്ഞ യാത്രാനിരക്കുകളുമാണ് ജെറ്റ് എയർവേസിനെ പ്രതിസന്ധിയിലേക്ക് നയിച്ചത്.