29
Monday
April 2024
April 2024
ജെറ്റ് എയര്‍വെയ്‌സ് ടിക്കറ്റ് നിരക്കില്‍ ഇളവ്
Posted on: August 8, 2018
കൊച്ചി : സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് രാജ്യാന്തര ടിക്കറ്റ് നിരക്കില്‍ ഒമ്പതു ദിവസത്തെ പ്രത്യേക സൗജന്യ വില്‍പ്പന പ്രഖ്യാപിച്ചു. ഇക്കണോമി, പ്രീമിയര്‍, ക്ലാസുകളില്‍ 30(അടിസ്ഥാന വിലയ്ക്ക് ബാധകമായത്) ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.
ജെറ്റ് എയര്‍വെയ്‌സിന്റെ യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ഉള്‍പ്പെടെ രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റില്‍ ഈ സൗജന്യം ബാധകമായിരിക്കും. ഒരു വശത്തേയ്ക്കു മാത്രമായോ മടക്കയാത്രയ്ക്കു കൂടിയോ ഈ സൗജന്യ നിരക്ക് ഉപയോഗപ്പെടുത്താം.
TAGS: Jet Airways |
News in this Section
Trending News