മമതാ ബാനർജി കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു

Posted on: August 7, 2018

ചെന്നൈ : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗോപാലപുരത്തെ വസതിയിലെത്തി കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു. എം. കെ. സ്റ്റാലിനെയും കനിമൊഴിയെയും അനുശോചനമറിയിച്ചു.

കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ നാളെ ചെന്നൈയിലെത്തി ആദരാഞ്ജലി അർപ്പിക്കും.

മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ, സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവർ കരുണാനിധിയുടെ വേർപാടിൽ അനുശോചിച്ചു.