26
Friday
April 2024
April 2024
തമിഴ്‌നാട് സർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസ്
Posted on: August 7, 2018
ന്യൂഡൽഹി : കരുണാനിധിയുടെ സംസ്‌കാരത്തിന് മറീന ബീച്ചിൽ സ്ഥലം അനുവദിക്കാതെ തമിഴ്‌നാട് സർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഗുലാം നബി ആസാദ്. ഇത്തരം അവസരങ്ങളിൽ സർക്കാരും പാർട്ടികളും രാഷ് ട്രീയത്തിന് അതീതമായി ചിന്തിക്കണം. കരുണാനിധിക്ക് അർഹമായ അംഗീകാരം നൽകണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
കരുണാനിധിയുടെ സംസ്‌കാരത്തിന് മറീന ബീച്ചിൽ അണ്ണാസമാധിക്ക് സമീപം സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. ഗാന്ധി മണ്ഡപത്തിന് സമീപം രണ്ട് ഏക്കർ അനുവദിക്കാമെന്നാണ് സർക്കാർ നിലപാട്.
TAGS: Congress | DMK | Ghulam Nabi Azad | Kalaignar | Karunanidhi |
News in this Section