ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Posted on: July 29, 2018

ചെന്നൈ : കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് കാവേരി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് അദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദേഹത്തെ നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. തങ്ങളുടെ പ്രിയ നേതാവിന്റെ സുഖപ്രാപ്തിക്കായി പ്രാർത്ഥനയോടെ ആയിരകണക്കിന് ഡിഎംകെ പ്രവർത്തകരാണ് കാവേരി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുള്ളത്.