ടിക്കറ്റ് നിരക്കിലെ വർധന : വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഇടിവ്

Posted on: June 26, 2018

ന്യൂഡൽഹി : ഇന്ധനവില വർധനവിനെ തുടർന്ന് ടിക്കറ്റ് നിരക്ക് കൂടിയതിനാൽ മെയ് മാസത്തിൽ വിമാനയാത്രക്കാർ കുറഞ്ഞു. മെയ് മാസത്തിൽ 11.85 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിനേക്കാൾ 17 ശതമാനം കുറവാണിത്.

കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായത്. ഇന്ധനവില 2017 മെയ് മാസത്തേക്കാൾ 2018 മെയ് മാസത്തിൽ 38 ശതമാനം വർധിച്ചതാണ് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായത്.