വിദേശനിക്ഷേപം ഒരു ലക്ഷം കോടി കവിഞ്ഞു

Posted on: September 21, 2014

FII-smallവിദേശനിക്ഷേപ സ്ഥാപനങ്ങൾ 2014 ൽ ഇന്ത്യയിൽ ഒരു ലക്ഷം കോടിയിൽ അധികം രൂപയുടെ നിക്ഷേപം നടത്തി. കടപ്പത്രവിപണിയിൽ 2,82,194 കോടി നിക്ഷേപിച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,64,820 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കുകയും ചെയ്തു.

ഇപ്പോൾ 1,17374 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. വിദേശനിക്ഷേപ സ്ഥാപനങ്ങൾ സെപ്റ്റംബറിൽ ഇതേവരെ 14,900 കോടിയുടെ നിക്ഷേപം നടത്തി.