വാർബർഗ് പിങ്കസ് കാംസിന്റെ 49 ശതമാനം ഓഹരികൾ വാങ്ങി

Posted on: December 18, 2017

മുംബൈ : യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്കസ് ഷെയർ രജിസ്ട്രിയായ കംപ്യൂട്ടർ എയ്ജ് മാനേജ്‌മെന്റ് സർവീസസിന്റെ (കാംസ്) 49 ശതമാനം ഓഹരികൾ വാങ്ങി. 3,500 കോടി രൂപയുടേതാണ് ഇടപാട്. ഓഹരിപങ്കാളിത്തം 74 ശതമാനം വരെ ഉയർത്താനും വാർബർഗ് പിങ്കസിന് കഴിയും.

ഭാരതി ടെലിമീഡിയ, ക്ലീൻ മാക്‌സ് സോളാർ, പിരമൾ റിയലിട്ടി, എൽ & ടി ഫിനാൻസ്, ഇകോം എക്‌സ്പ്രസ്, കല്യാൺ ജുവല്ലേഴസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അംബുജ സിമന്റ്, ലോറസ് ലാബ്, ക്വിക്കർ, കാർട്രേഡ്, തുടങ്ങി അറുപതോളം ഇന്ത്യൻ കമ്പനികളിൽ വാർബർഗ് പിങ്കസ് നിക്ഷേപം നടത്തിയിട്ടുണ്ട്.