വാർബർഗ് പിങ്കസ് ക്ലീൻമാക്‌സിൽ നിക്ഷേപം നടത്തി

Posted on: July 31, 2017

ബംഗലുരു : സൗരോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന ക്ലീൻമാക്‌സ് സോളാറിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്ക്‌സ് 650 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇന്ത്യയ്ക്ക് പുറത്ത് മറ്റ് ഏഷ്യൻ വിപണികളിലേക്കും ബിസിനസ് വ്യപിക്കാനുള്ള തയാറെടുപ്പിലാണ് ക്ലീൻമാക്‌സ്.

ക്ലീൻമാക്‌സ് 2016-17 ൽ 100 മെഗാവാട്ട് സ്ഥാപിത ശേഷി കൈവരിച്ചിരുന്നു. 2017-18 ൽ 250 മെഗാവാട്ട് ശേഷിയാണ് ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പ്, മഹീന്ദ്ര, ടിവിഎസ്, കാൾസ്‌ബെർഗ് ഇന്ത്യ, മണിപ്പാൽ എഡ്യൂക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ക്ലീൻമാക്‌സിന്റെ ഇടപാടുകാരാണ്.