കാംസ് ഇനീഷ്യൽ പബ്ലിക് ഓഫർ 21 മുതൽ

Posted on: September 17, 2020

മുംബൈ : കംപ്യൂട്ടർ ഏജ് മാനേജ്‌മെന്റ് സർവീസസ് (കാംസ്) ഇനീഷ്യൽ പബ്ലിക് ഓഫർ 21 ന് ആരംഭിക്കും. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽഫണ്ട് രജിസ്‌ട്രേഷൻ, ട്രാൻസ്ഫർ ഏജൻസിയാണ് കാംസ്.

കാംസ് ഓഹരിക്ക് 1229-1230 രൂപയാണ് പ്രൈസ് ബാൻഡ്. ഇഷ്യവിലൂടെ 2,242 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇഷ്യു 23 ന് സമാപിക്കും.

കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ്, നൊമുറ ഫിനാൻഷ്യൽ അഡൈ്വസറി എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക്‌റണ്ണിംഗ് ലീഡ് മാനേജേഴ്‌സ്. ലിങ്ക് ഇൻടൈം ഇന്ത്യ ആണ് ഇഷുവിന്റെ രജിസ്ട്രാർ.