മാർക്ക് സുക്കർബെർഗ് 35-75 ദശലക്ഷം ഓഹരിവിൽക്കുന്നു

Posted on: September 24, 2017

സാൻഫ്രാൻസിസ്‌കോ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ മാർക്ക് സുക്കർബെർഗ് ഫേസ് ബുക്കിന്റെ 35-74 ദശലക്ഷം ഓഹരികൾ വിൽക്കുന്നു. അടുത്ത 18 മാസത്തിനുള്ളിൽ വില്പന നടത്താനാണ് നീക്കം. ഫേസ് ബുക്കിന്റെ 99 ശതമാനം ഓഹരികളും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് മാർക്ക് സുക്കർബെർഗ് വ്യക്തമാക്കി.

അടുത്ത 20 വർഷത്തിന് മേൽ ഫേസ് ബുക്കിലെ വോട്ട് അവകാശം നിലനിർത്താനും ജീവകാരുണ്യപ്രവർത്തനങ്ങളെ പൂർണമായും പിന്തുണയ്ക്കാനും തനിക്കും ഭാര്യ പ്രിസല്ലയ്ക്കും സാധിക്കുമെന്നും സുക്കർബെർഗ് പറഞ്ഞു. ചാൻ സുക്കർബെർഗ് ഇനീഷ്യേറ്റീവ് മുഖേനയാണ് സുക്കർബെർഗും പ്രിസില്ലയും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്.