എയർഹോസ്റ്റസിനെ അപമാനിച്ച യാത്രക്കാരൻ അറസ്റ്റിൽ

Posted on: September 17, 2014

വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനെ അപമാനിച്ച യാത്രക്കാരൻ അറസ്റ്റിലായി. ഇന്നു രാവിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഖത്തർ എയർവേസ് വിമാനത്തിൽ വച്ചാണ് കന്യാകുമാരി സ്വദേശി സിൽവ മൈക്കിൾ വിമാനത്തിൽ യാത്രചെയ്തിരുന്ന എയർഹോസ്റ്റസിനെ കടന്നു പിടിക്കുകയും അശ്ലീലം പറയുകയും ചെയ്തത്.

ഖത്തർ എയർവേസിലെ എയർഹോസ്റ്റസ് ആയ ഇവർ ഡ്യൂട്ടി കഴിഞ്ഞ് തിരുവനന്തപുരത്തേക്കു തിരിച്ചു വരികയായിരുന്നു. യാത്രക്കാരൻ അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം എയർപോർട്ട് അധികൃതർക്കു പരാതി നൽകുകയായിരുന്നു. വലിയതുറ പോലീസ് സിൽവ മൈക്കിളിനെ കസ്റ്റഡിയിലെടുത്തു.