ഖത്തർ എയർവേസിന് ബിസിനസ് ട്രാവലർ ബെസ്റ്റ് എയർലൈൻ അവാർഡ്

Posted on: October 11, 2019

ദോഹ : ഖത്തർ എയർവേസിന് ബിസിനസ് ട്രാവലറിന്റെ ബെസ്റ്റ് എയർലൈൻ അവാർഡ്. ആഗോളതലത്തിൽ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, സ്‌കൈട്രാക്‌സ് എയർലൈൻ ഓഫ് ദ ഇയർ, ബെസ്റ്റ് എയർലൈൻ അലയൻസ് അവാർഡ് എന്നിവയും ഖത്തർ എയർവേസിന് ലഭിച്ചിട്ടുണ്ട്. ഒക്‌ടോബർ 7 ന് ലണ്ടനിൽ നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.

ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആഗോളതലത്തിൽ 160 ലേറെ ഡെസ്റ്റിനേഷനുകളിലേക്കാണ് ഖത്തർ എയർവേസ് സർവീസ് നടത്തുന്നത്.