കൊച്ചിയിൽ ഖത്തർ എയർവേസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി

Posted on: July 13, 2018

കൊച്ചി : ഖത്തർ എയർവേസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തം വഴിമാറി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഇന്നു പുലർച്ചെ രണ്ടരയോടെ ദോഹയിൽ നിന്ന് എത്തിയ വിമാനമാണ് മഴയെത്തുടർന്ന് തെന്നിമാറിയത്. അപകടത്തെ തുടർന്ന് റൺവേയിലെ നിരവധി ലൈറ്റുകൾ തകർന്നു.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിമാനം റൺവേയിൽ നിന്ന് തെന്നി മാറുന്നത്. പുലർച്ചെ 3..30 ന് ദോഹയിലേക്ക് മടങ്ങേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാരെ 10.50 നുള്ള വിമാനത്തിൽ അയയ്ക്കുമെന്ന് ഖത്തർ എയർവേസ് അധികൃതർ അറിയിച്ചു.