ടാറ്റാ മോട്ടോഴ്‌സിന് 2 ശതമാനം വില്പന വളർച്ച

Posted on: January 2, 2017

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന് 2016 ഡിസംബറിൽ 2 ശതമാനം വില്പന വളർച്ച. വില്പന 2015 ഡിസംബറിലെ 39,973 യൂണിറ്റുകളിൽ നിന്ന് 2016 ഡിസംബറിൽ 40,944 യൂണിറ്റുകളായി.

പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തരവില്പനയിൽ 35 ശതമാനവും വാണിജ്യവാഹനങ്ങളുടെ വിഭാഗത്തിൽ 9 ശതമാനവും വളർച്ച രേഖപ്പെടുത്തി. കയറ്റുമതി 12 ശതമാനം വർധിച്ച് 5,119 യൂണിറ്റുകളായി.

TAGS: Tata Motors |