രാഷ്ട്രപതി സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കും

Posted on: December 6, 2016

pranab-mukherjee-big

ന്യൂഡൽഹി : ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ചെന്നൈയിലേക്ക് തിരിച്ചു. അദേഹം ഇനി സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കും.

അവസാനശ്വാസം വരെ പോരാടി പോരാളിയായിരുന്നു ജയലളിതയെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജയലളിത രാജ്യസഭാംഗമായിരിക്കെ സഭ തലവനായിരുന്നു താൻ എന്ന് രാഷ്ട്രപതി അനുസ്മരിച്ചു.

രാവിലെ യാത്രതിരിച്ച രാഷ്ട്രപതിയുടെ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു.