ആദരഞ്ജലികൾ അർപ്പിക്കാൻ പ്രമുഖരുൾപ്പടെ ജനലക്ഷങ്ങൾ

Posted on: December 6, 2016

jayalalithaa-rajaji-hall-bi

ചെന്നൈ : ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ജീവിതത്തിന്റെ നാനതുറകളിലുംപ്പെട്ട ജനലക്ഷങ്ങൾ രാജാജി ഹാളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി വൈകാതെ എത്തും. പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പൊൻ രാധാകൃഷ്ണൻ, ഡിഎംകെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി, കോൺഗ്രസ് നേതാക്കളായ ഇ.വി.കെ.എസ്. ഇളങ്കോവൻ, തിരുനാവക്കരശ്, സിനിമതാരങ്ങളായ രജനീകാന്ത്, പ്രഭു, വിജയ്, വിജയ്കാന്ത്, ഗൗതമി, റ്ഹമാൻ, മൻസൂർ അലിഖാൻ, സംഗീത സംവിധായകൻ ഇളയരാജ, സംവിധായകൻ കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ രാജാജി ഹാളിലെത്തി.

കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അല്പസമയത്തിനുള്ള ചെന്നൈയിലെത്തും.