ജെറ്റ് എയർവേസ് വിമാനം ഹൈദരാബാദിൽ എമർജൻസി ലാൻഡിംഗ് നടത്തി

Posted on: December 4, 2016

jet-airways-flight-9w-7049

ഹൈദരാബാദ് : കോൽക്കത്തയിൽ നിന്ന് ബംഗലുരുവിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനം (9ഡബ്ല്യു 7049) സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ രാത്രി ഹൈദരാബാദിൽ എമർജൻസി ലാൻഡിംഗ് നടത്തി. 147 യാത്രക്കാരും 8 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി ആവശ്യപ്പെടുകയായിരുന്നു.

ലാൻഡിംഗിനിടെ വിമാനത്തിന്റെ ഒരു ടയർ പൊട്ടി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ പറഞ്ഞു. എമർജൻസി ലാൻഡിംഗിനെ തുടർന്ന് വിമാനത്താവളം ഒന്നര മണിക്കൂർ അടച്ചിട്ടു. നാല് ഫ്‌ളൈറ്റുകൾ വഴിതിരിച്ചുവിട്ടു.