യുഎഇ എക്‌സ്‌ചേഞ്ച് മുപ്പത്തിയാറാം വാർഷികാഘോഷം

Posted on: October 28, 2016

uae-exchange-india-36-big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ 36 ാം വാർഷിക ആഘോഷത്തന്റെ ഭാഗമായി ഉപഭോക്താക്കൾക്കു നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചു. ഇതോടൊപ്പം മികച്ച പ്രകടനം കാഴ്ച വച്ച 36 ജീവനക്കാരെ അവാർഡുകൾ നൽകി ആദരിച്ചു.

മുപ്പത്തിയാറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 24 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളിൽനിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് ഇന്ത്യയിൽ താത്പര്യമുള്ള സ്ഥലത്തേക്ക് ടൂർ പാക്കേജ് സമ്മാനമായി ലഭിക്കും.

എല്ലാറ്റിനും മീതെ ഉപഭോക്താക്കളുടെ സന്തോഷത്തിനാണ് ഞങ്ങൾ സ്ഥാനം നൽകുന്നതെന്ന് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജോർജ് ആന്റണി പറഞ്ഞു. വിജയത്തിനും മുന്നേറ്റത്തിനും അടിത്തറയേകിയ എല്ലാ ഉപഭോക്താക്കളോടുമുള്ള നന്ദിയും സ്‌നേഹവും പങ്കുവയ്ക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

ഓഫറുകളെപ്പറ്റിയുള്ള വിശാദാംശങ്ങൾ www.uaeexchangeindia.com/customer-offers എന്ന വെബ്‌സൈറ്റിലൂടെയോ 1800 3000 1555 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ അറിയാനാകും.