സ്‌കൂൾ വിദ്യാർത്ഥികൾക്ക് യുഎഇ എക്‌സ്‌ചേഞ്ച് സ്‌കോളർഷിപ്പ്

Posted on: July 20, 2016

UAE-Exchange-India-Logo-Big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 500 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നു. പദ്ധതിക്കായി കമ്പനി 20 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

2016-17 അക്കാദമിക് വർഷം സർക്കാർ സ്‌കൂളുകളിൽ അഞ്ചാം മുതൽ 10വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ, പാരന്റ് ടീച്ചർ അസോസിയേഷൻ എന്നിവർ മാർക്കിന്റെയും ഹാജർ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ മികവ് അവലോകനം ചെയ്തുമാണ് വിജയികളെ തീരുമാനിക്കുന്നത്. ഓരോ സ്റ്റാൻഡേർഡിലെയും രണ്ടു കുട്ടികൾക്ക് വീതം കാഷ് അവാർഡും യുഎഇ എക്‌സ്‌ചേഞ്ചിന്റെ സർട്ടിഫിക്കറ്റും ലഭിക്കും.

യുഎഇ എക്‌സ്‌ചേഞ്ച് ബ്രാഞ്ചുകൾക്കു സമീപമുള്ള സർക്കാർ സ്‌കൂളുകൾക്ക്
http://www.uaeexchangeindia.com/educational-scholarships-to-students/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിക്കുന്നതിൽ യുഎഇ എക്‌സ്‌ചേഞ്ചിന് അഭിമാനമുണ്ടെന്നും യുവജനങ്ങൾക്ക് ആത്മവിശ്വാസം നൽകി കൂടുതൽ കരുത്തോടെ മുന്നേറുവാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ എംഡി വി. ജോർജ് ആന്റണി പറഞ്ഞു.