യുഎഇ എക്‌സ്‌ചേഞ്ചിൽ ഉത്സവകാല ഓഫറുകൾ

Posted on: September 29, 2016

uae-exchange-india-xpay-big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്‌ടോബർ 31 വരെയുള്ള ഇടപാടുകൾക്കാണ് ഓഫർ ബാധകമായിട്ടുള്ളത്. കമ്പനിയുടെ എക്‌സ്‌പേ കാഷ്‌വാലറ്റ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നവർക്ക് ലക്കി ഡ്രോയിലൂടെ വാലറ്റിൽ 100 രൂപ നേടാനാവും. നൂറ് ഇടപാടുകാർക്കാണ് ഈ ഓഫറുകൾ ലഭിക്കുക. രാജ്യാന്തര ടൂർ ബുക്ക് ചെയ്യുന്നവർക്ക് യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഫ്രീ ട്രാവൽ കാർഡാണ് മറ്റൊരു ഓഫർ.

ഒക്‌ടോബർ 31 വരെ ബുക്ക് ചെയ്യുന്ന എല്ലാ ആഭ്യന്തര ടൂർ പാക്കേജുകൾക്കുമൊപ്പം 1000 രൂപയുടെ കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്. എയർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അഞ്ചു കിലോഗ്രാം അധികബാഗേജ് സൗജന്യമായി കൊണ്ടുപോകുന്നതിനൊപ്പം 100 രൂപയുടെ കിഴിവും ലഭിക്കും.

യുഎഇയിലൂടെ മോട്ടോർ ഇൻഷുറൻസ് പുതുക്കുമ്പോൾ വാലറ്റിൽ 100 രൂപ ലോഡ് ചെയ്യുന്നതാണ് മറ്റൊരു ഓഫർ. വ്യക്തിഗത, വാഹന വായ്പകൾക്ക് ആദ്യമാസത്തിലെ പലിശയിൽ 50 ശതമാനം കിഴിവ് അനുവദിക്കും. വിദേശത്തു പഠിക്കുന്ന കുട്ടികൾക്കു യുഎഇ എക്‌സ്‌ചേഞ്ച് വഴി പണം അയച്ചു നൽകുമ്പോൾ 1500 രൂപ തിരികെ ലഭിക്കുന്നു.

ഈ കാലയളവിൽ യുഎഇ മൾട്ടി കറൻസി ട്രാവൽ കാർഡ് എടുക്കുന്ന വിദേശത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആദ്യത്തെ മൂന്നു തവണ ചാർജ് നൽകാതെ പണം പിൻവലിക്കാൻ സാധിക്കുന്നതാണ് മറ്റൊരു ഓഫർ. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ അവരിലേക്ക് എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മാന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വി ജോർജ് ആന്റണി പറഞ്ഞു.