എക്‌സ്‌പേ വാലറ്റിന്റെ പുതിയ പതിപ്പ് യുഎഇ എക്‌സ്‌ചേഞ്ച് പുറത്തിറക്കി

Posted on: March 21, 2016

UAE-Exchange-India-Logo-Big

കൊച്ചി : വിവിധ ധനകാര്യ സേവനങ്ങൾ നല്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എക്‌സ്‌പേ വാലറ്റിന്റെ പുതുക്കിയ പതിപ്പ് യുഎഇ എക്‌സ്‌ചേഞ്ച് പുറത്തിറക്കി. മൊബൈൽ ആപ് വഴി വിദേശനാണ്യ വിനിമയ സേവനം ലഭ്യമാക്കിയ ആദ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി കൂടിയാണ് യുഎഇ എക്‌സ്‌ചേഞ്ച്. വിദേശനാണ്യത്തിനു പുറമേ ടിക്കറ്റ് ബുക്കിംഗ്, വായ്പ, പണം കൈമാറ്റം ചെയ്യൽ, പ്രീപെയ്ഡ് മൊബൈൽ ടോപ് അപ് തുടങ്ങിയ സേവനങ്ങളും മൊബൈൽ ആപ് വഴി സാധ്യമാകും.

ക്വിക്ക് റെസ്‌പോൺസ് ( ക്യു ആർ) കോഡ് ഉപയോഗിച്ചു പേമെന്റ് സൊലൂഷൻ ലഭ്യമാക്കിയ ആദ്യത്തെ മൊബൈൽ വാലറ്റു കൂടിയാണ് എക്‌സ്‌പേ. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇതു സൗജന്യമായി ഉപയോഗിക്കാം. ഇപ്പോൾ 90 ലക്ഷം ഇടപാടുകാർ എക്‌സ്‌പേ വാലറ്റ് ഉപയോഗിക്കുന്നുണ്ട്.