യുഎഇ എക്‌സ്‌ചേഞ്ച് കറൻസി വിനിമയത്തിന് മൊബൈൽ ആപ് പുറത്തിറക്കി

Posted on: September 26, 2015

UAE-Exchange-Logo-big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ വിദേശനാണ്യ വിനിമയ സേവനങ്ങൾക്കായി എക്‌സ്‌പേ വാലറ്റ് എന്ന പേരിൽ മൊബൈൽ ആപ് പുറത്തിറക്കി. വിദേശനാണ്യം വാങ്ങുന്നതിനു പുറമേ ടിക്കറ്റ് ബുക്കിംഗ്, വായ്പ, മണി ട്രാൻസ്ഫർ, പ്രീ-പെയ്ഡ് മൊബൈൽ ടോപ് അപ് തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്കും ഈ മൊബൈൽ ആപ് ഉപയോഗിക്കാൻ കഴിയും.

വിദേശനാണ്യ വിനിമയത്തിനായി രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി മൊബൈൽ ആപ് ലഭ്യമാക്കുന്നത്. ഇടപാടുകാർക്കു ലളിതവും വേഗവും സൗകര്യപ്രദവുമായ സേവനങ്ങൾ നല്കുന്നതിനായി സാങ്കേതികവിദ്യ നവീകരിക്കുന്നതിൽ കമ്പനി തുടർന്നും പ്രത്യേക ശ്രദ്ധ നല്കിക്കൊണ്ടിരിക്കും – എക്‌സ്‌പേ വാലറ്റ് പുറത്തിറക്കിക്കൊണ്ട് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വി. ജോർജ് ആന്റണി പറഞ്ഞു.

കറൻസി വിനിമയ നടപടിക്രമങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിൽ പൂർത്തികരിക്കുകയും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും ചെയ്യുന്നവിധത്തിലാണ് എക്‌സ്‌പേയുടെ ഘടന. ഓൺലൈനിൽ വിദേശനാണ്യം ബുക്കു ചെയ്യാനും അതു വീട്ടുമുറ്റത്തു എത്തിക്കാനും ഡിജിറ്റൽ റൂട്ട് വഴി സാധ്യമാക്കിയിട്ടുണ്ട്. എക്‌സ്‌പേ വാലറ്റിൽനിന്നു ബാങ്ക്, മറ്റ് വാലറ്റ്, മർച്ചന്റ് പേമെന്റ്, മൊബൈൽ റീചാർജ്, ഡിടിഎച്ച് റീചാർജ്, വാലറ്റ് ടോപ് അപ്, വിമാന ടിക്കറ്റ് ബുക്ക് ചെയ്യൽ, ടൂർ അന്വേഷണങ്ങൾ, വിദേശ കറൻസി, കാർഡ് തുടങ്ങിയവ വാങ്ങൽ, കറൻസി ബുക്കിംഗ്, വിദേശത്തേയ്ക്കു പണമയയ്ക്കൽ, കറൻസി നിരക്ക് ചെക്കിംഗ്, വായ്പാ അന്വേഷണം ഇഎംഐ അടവ്, വായ്പയുടെ നില തുടങ്ങി നിരവധി ഇടപാടുകൾ എക്‌സ്‌പേ വാലറ്റ് വഴി സാധ്യമാണ്.

സൊലൂഷൻ നല്കുന്ന ആദ്യത്തെ മൊബൈൽ ആപ് കൂടിയാണ് എക്‌സ്‌പേ വാലറ്റ്. രാജ്യത്തെ 385 കേന്ദ്രങ്ങളിൽ സേവനം നല്കുന്ന യുഎഇ എക്‌സ്‌ചേഞ്ച്, ക്വിക്ക് റെസ്‌പോൺ കോഡ് വഴി പേമെന്റ് സ്വീകരിക്കുന്ന നാലായിരത്തിലധികം ഏജന്റുമാരുമായും ടൈ അപ് ഉണ്ടാക്കിയിട്ടുണ്ട്.