യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യയ്ക്ക് രണ്ട് സ്വതന്ത്ര ഡയറക്ടർമാർ

Posted on: September 15, 2015
UAE-Exchange-India-M.Narend

എം. നരേന്ദ്ര

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ ഡയറക്ടർ ബോർഡിലെ സ്വതന്ത്ര ഡയറക്ടർമാരായി എം. നരേന്ദ്ര, ഏബ്രഹാം തര്യൻ എന്നിവരെ നിയമിച്ചു.
ബാങ്കിംഗ് വ്യവസായത്തിൽ 40 വർഷത്തെ വിപുലമായ അനുഭവസമ്പത്തുളള നരേന്ദ്ര ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഏബ്രഹാം തര്യൻ

ഏബ്രഹാം തര്യൻ

മുപ്പത്തിയാറു വർഷത്തെ വൈവിധ്യമാർന്ന ബാങ്കിംഗ് അനുഭവമുള്ള ഏബ്രാഹം തര്യൻ സൗത്ത് ഇന്ത്യൻ ബാങ്കിലും ഫെഡറൽ ബാങ്കിലും പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

യുഎഇ എക്‌സ്‌ചേഞ്ചിന് പുതിയൊരു കുതിപ്പു നല്കുവാൻ എം നരേന്ദ്രയുടേയും ഏബ്രഹാം തര്യന്റേയും നിയമനം സഹായിക്കുമെന്ന് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വി. ജോർജ് ആന്റണി പറഞ്ഞു.