ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ

Posted on: August 20, 2016

Urjit-Patel-RBI-gov-Big

ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ 24 മത്തെ ഗവർണറായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചു. രഘുറാം രാജന്റെ പിൻഗാമിയായി സെപ്റ്റംബർ 4 ന് ഊർജിത് പട്ടേൽ ചുമതലയേൽക്കും. മൂന്ന് വർഷമാണ് കാലാവധി.

നേരത്തെ കാബിനറ്റിന്റെ അപ്പോയ്‌മെന്റ്‌സ് കമ്മിറ്റി ഗവർണർ സ്ഥാനത്തേക്ക് ഊർജിത് പട്ടേലിനെ ശിപാർശ ചെയ്തിരുന്നു. പട്ടേലിന്റെ നിയമനത്തെ എസ് ബി ഐ ചെയർമാൻ അരുന്ധതീ ഭട്ടാചാര്യ സ്വാഗതം ചെയ്തു.