ഉര്‍ജിത് പട്ടേല്‍ ബ്രിട്ടാനിയയില്‍ അഡീഷണല്‍ ഡയറക്ടര്‍

Posted on: April 5, 2021

മുംബൈ : റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു.

മാര്‍ച്ച് 31-നുചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നോണ്‍ എക്‌സിക്യുട്ടീവ്-സ്വതന്ത്ര ഡയറക്ടര്‍ വിഭാഗത്തില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.  അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ചെയര്‍മാനാണ്.

TAGS: Urjit Patel |