എച്ച്‌സിഎൽ ഗ്രാന്റ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: July 31, 2016

HCL-Grant-Big

കൊച്ചി : എച്ച്‌സിഎൽ ഗ്രാന്റ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് അപേക്ഷകൾ നൽകാം. ഓരോ വിഭാഗത്തിനും 5 കോടി രൂപ വീതം മൊത്തം 15 കോടി രൂപയാണ് അവാർഡ് തുക. രാജ്യത്തെ സർക്കാരേതര സംഘടനകളെ (എൻജിഒകൾ) അംഗീകരിക്കുന്നതിനുള്ള ആദ്യ സംരംഭമാണ് എച്ച്‌സിഎൽ ഗ്രാന്റ്.

കഴിഞ്ഞ വർഷം എച്ച്‌സിഎൽ ഗ്രാന്റിൽ 400-ലധികം എൻജിഒകൾ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ എച്ച്‌സിഎൽ ഗ്രാന്റ് അവാർഡ് സമ്മാനിച്ചത് രാഷ്ട്രപതി പ്രണബ് മുഖർജിയായിരുന്നു. ഗോയിംഗ് ടു സ്‌കൂൾ എന്ന എൻജിഒയ്ക്കാണ് അവാർഡ് തുകയായ 5 കോടി രൂപ ലഭിച്ചത്. ബീഹാറിലെ വിദൂര ഗ്രാമ മേഖലയിലെ 1300-ലധികം സ്‌കൂളുകളാണ് ഈ സംഘടനയുടെ പ്രവർത്തന മേഖല. രൂപകൽപ്പന അധിഷ്ഠിത സമീപനത്തിലൂടെയും പഠന സാമഗ്രികളിലൂടെയും അടിയന്തിരമായ ജീവിത മാറ്റ വൈദഗ്ധ്യങ്ങൾ നൽകിക്കൊണ്ട് ഓരോ ആഴ്ചയും ഈ സംഘടന 1,50,000ലധികം വിദ്യാർത്ഥികളുടെ ജീവിതങ്ങളെ സ്പർശിക്കുന്നു.

കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട എച്ച്‌സിഎൽ ഗ്രാന്റിന് സന്നദ്ധ സംഘടനകളിൽ നിന്ന് അഭൂതപൂർവ്വമായ സ്വീകരണമാണ് ലഭിച്ചതെന്ന് എച്ച്‌സിഎൽ ഗ്രാന്റിന്റെ ജൂറി ചെയർ പേഴ്‌സൺ റോബീൻ അബ്രാംസ് പറഞ്ഞു. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രതിഭകൾ, വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞത് ഞങ്ങളുടെ കണ്ണ് തുറപ്പിച്ചുവെന്ന് അവർ പറഞ്ഞു.

ലോകത്തിലെ മുൻനിര അഷ്വറൻസ്, ടാക്‌സ് ആൻഡ് അഡസൈറി സ്ഥാപനമായ ഗ്രാന്റ് തോൺടണാണ് എൻജിഒകളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നിർവഹിക്കുന്നത്. ഓരോ വിഭാഗത്തിൽ നിന്നും കർശനമായ വിലയുരുത്തൽ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ എൻജിഒകൾക്ക് 5 കോടി രൂപയുടെ ഗ്രാന്റ് സമ്മാനമായി ലഭിക്കും. അപേക്ഷയുടെ യോഗ്യ പരിശോധിക്കൽ, പ്രൊഫൈൽ വിലയിരുത്തൽ, സബ് ജൂറിയുടെ വിലയിരുത്തൽ തലങ്ങളിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത് വിജയ്കളെ 2017 ഫെബ്രുവരിയിൽ പ്രഖ്യാപിക്കും. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ സേവന വിഭാഗമായ എച്ച്‌സിഎൽ ഫൗണ്ടേഷന്റെ സംരംഭമാണ് എച്ച്‌സിഎൽ ഗ്രാന്റ്.