എച്ച്‌സിഎൽ ഗ്രാന്റ് സന്നദ്ധ സംഘടനകൾക്ക് സഹായം നൽകുന്നു

Posted on: January 10, 2017

കൊച്ചി : എച്ച്‌സിഎൽ ഫൗണ്ടേഷന്റെ കീഴിലുള്ള എച്ച്‌സിഎൽ ഗ്രാന്റ് രാജ്യത്തെ മികച്ച സന്നദ്ധ സംഘടനകൾക്ക് 15 കോടി രൂപയുടെ സഹായം നൽകുന്നു. ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിൽ നിന്ന് മികച്ചവയെ തെരഞ്ഞെടുത്ത് 5 കോടി രൂപ വീതമായാണ് സഹായമായി അനുവദിക്കുക.

കഴിഞ്ഞ വർഷം ആരംഭിച്ച എച്ച്‌സിഎൽ ഗ്രാന്റ് സ്‌കീമിൽ വിജയികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അന്തിമ മത്സരത്തിലേക്ക് ഓരോ വിഭാഗത്തിൽ നിന്നുമായി മൂന്ന് വീതം സന്നദ്ധ സംഘടനകളെ തെരഞ്ഞെടുത്തു. ചൈൽഡ് ഇൻ നീഡ് ഇൻസ്റ്റിറ്റ്യൂട്ട് – പശ്ചിമ ബംഗാൾ, കരുണാ ട്രസ്റ്റ് – കർണാടകം, നെറ്റ്‌വർക് ഓഫ് പോസിറ്റീവ് പീപ്പിൾ – തമിഴ്‌നാട് (ആരോഗ്യം) മെലി ജോൾ – മഹാരാഷ്ട്ര, ബ്രീക്ത്രു- ഹരിയാന, ഉൻമുൽ സേതു സംസ്ഥാൻ – രാജസ്ഥാൻ (വിദ്യാഭ്യാസം), വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ – ന്യുഡൽഹി, ഫൗണ്ടേഷൻ ഫോർ ഇക്കോളജി സെക്യൂരിറ്റി – ഗുജറാത്ത്, ഡവലപ്‌മെന്റ് റിസർച്ച് കമ്മ്യൂണിക്കേഷൻ ആൻഡ് സർവീസസ് സെന്റർ – പശ്ചിമ ബംഗാൾ (പരിസ്ഥിതി സംരക്ഷണം) എന്നിവയാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ വർഷം മൂവായിരത്തിലേറെ അപേക്ഷകൾ ലഭിച്ചതായി എച്ച്‌സിഎൽ ഫൗണ്ടേഷൻ ഡയറക്ടർ നിധി പുന്ദീർ പറഞ്ഞു.