ടെക്ബീ കരിയര്‍ പ്രോഗ്രാമുമായി എച്ച്‌സിഎല്‍

Posted on: June 5, 2020

കൊച്ചി : പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു മുഴുവന്‍സമയ തൊഴില്‍ തേടുന്നവര്‍ക്കായി ടെക്ബീ കരിയര്‍ പ്രോഗ്രാം ആരംഭിക്കുന്നു.

എച്ച്‌സിഎലിന്റെ മുഴുവന്‍ സമയഐടി പ്രഫഷണലുകളാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്കു 12 മാസത്തെ വിപുലമായ പരിശീലനം നല്‍കുന്ന തൊഴില്‍ സംയോജിത പ്രോഗ്രാമാണ് എച്ച്‌സിഎലിന്റെ ടെക്ബി. രജിസ്റ്റര്‍ ചെയ്യാന്‍ registrations.hcltechbee.com.