എച്ച് സി എൽ ടെക്‌നോളജീസിന് 2014 കോടി അറ്റാദായം

Posted on: October 21, 2016

hcl-technologies-big

ന്യൂഡൽഹി : എച്ച് സി എൽ ടെക്‌നോളജീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 2014 കോടി രൂപ അറ്റദായം. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം ക്വാർട്ടറിലെക്കാൾ (1726 കോടി) 16.7 ശതമാനം വളർച്ചകൈവരിച്ചു. വരുമാനം മുൻവർഷം ഇതേകാലയളവിലെ 10,097 കോടിയിൽ നിന്ന് 14.1 ശതമാനം വർധിച്ച് 11,519 കോടിയായി.

എന്നാൽ നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിനേക്കാൾ അറ്റാദായത്തിൽ 1.6 ശതമാനം കുറവുണ്ടായി. വരുമാനം 11,336 കോടിയിൽ നിന്ന് 1.6 ശതമാനം വർധിച്ച് 11,519 കോടിയായി. നടപ്പുസാമ്പത്തിക വർഷം 12-14 ശതമാനം വരുമാനവളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി വെളിപ്പെടുത്തി.