ഗ്രാൻഡ് കേരള എട്ടാം സീസൺ ടൂറിസം വകുപ്പ് കുടുംബശ്രീ ധാരണ

Posted on: August 27, 2014

GKSF-Kudumbasree-B

ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ എട്ടാം സീസൺ ജനകീയമാക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് കുടുംബശ്രീയുമായി കൈകോർക്കുന്നു. സംസ്ഥാനത്തെ 50,000 ത്തോളം വരുന്ന വ്യാപാരശാലകൾ രജിസ്ട്രർ ചെയ്യാനും മേളയുടെ സന്ദേശം ഗ്രാമങ്ങളിൽ എത്തിക്കുന്നതിനും വേണ്ടിയാണു കുടുംബശ്രീയുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ജികെഎസ്എഫും കുടുംബശ്രീ മിഷനുമായുള്ള ധാരണാപത്രം ഒപ്പിട്ടു. കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ബി വത്സലകുമാരിയും ജികെഎസ്എഫ് ഡയറക്ടർ കെ.എം. മുഹമ്മദ് അനിലും തമ്മിൽ ധാരണാപത്രം കൈമാറി. മന്ത്രിമാരായ എ.പി അനിൽകുമാർ, ഡോ. എം.കെ മുനീർ, കെ.മുരളീധരൻ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രീമിയം, ജനറൽ എന്നീ രണ്ടു വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്യുന്ന കടകൾ യഥാക്രമം 20000 രൂപയും 1500 രൂപയും പ്രവേശന ഫീസ് നൽകി ജികെഎസ്എഫ് സീസൺ എട്ടിൽ ചേരുന്നതാണു പദ്ധതി. നൽകുന്ന തുകയ്ക്ക് ആനുപാതികമായുള്ള കൂപ്പണുകളും മറ്റു പ്രചരണ സഹായികളും ഇതിലൂടെ ലഭിക്കും.