കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് മൈക്രോ എന്റര്‍പ്രൈസസ് കോണ്‍ക്ലേവ്

Posted on: April 21, 2023

തിരുവനന്തപുരം: കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭവികസനത്തിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസസ് കോണ്‍ ക്ലോവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ സംരംഭമേഖലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

22ന് രാവിലെ കളമശേരി സമ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ ക്ലോവ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. 22, 23 തിയതികളിലാണ് പരിപാടികള്‍.

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ‘ഷീ സ്റ്റാര്‍ട്ട്‌സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം നടപ് പ്രോഗ്രാം (എസ്ഇപി) നടപ്പാക്കാന്‍ പുതുതായി അനുവദിച്ച 10 ബ്ലോക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ന
ടക്കും. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള കുടുംബശ്രീ മെഷീനറി-ടെക്‌നോളജി എക്‌സ്‌പോ മന്ത്രി പി. രാജീവ് ഉദ്ഘാടനംചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 1500ഓളം സംരംഭകര്‍ പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ ഉപജീവന പദ്ധതികളെക്കുറിച്ചുള്ള സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കുവയ്ക്കല്‍, സംരംഭക മീറ്റ്, മെഷീനറി-ടൊളജി എക്‌സ്‌പോ, മികച്ച സംരംഭകരെ ആദരിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.

‘ഷീ സ്റ്റാര്‍ട്ട്‌സ്’ പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1.5 ലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഇതുവഴി മൂന്ന് ലക്ഷത്തോളം ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴിലും മികച്ച വരുമാനവും ലഭ്യമാക്കാന്‍ കഴിയും. ഈ സാമ്പത്തിക വര്‍ഷം 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.