കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് നേട്ടം

Posted on: November 18, 2023

തിരുവനന്തപുരം : ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നേട്ടമാകുക 5043 കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക്. 198 ജനകീയ ഹോട്ടലുകളാണ് സംസ്ഥാന
ത്ത് പ്രവര്‍ത്തിക്കുന്നത്.

2022 ഡിസംബര്‍ മുതല്‍ 2023 ആഗസ്തുവരെയുള്ള സബ്ഡിസികുടിശ്ശികയായ 41.09 കോടിയിലെ 33.6 കോടി രൂപയാണ് സര്‍ക്കാര്‍അനുവദിച്ചത്. ഈ സാമ്പത്തികവര്‍ഷം കുടുംബശ്രീക്ക് വകയിരുത്തിയ പദ്ധതി വിഹിതമായ 220 കോടി രൂപയില്‍നിന്നാണ് തുക. 2019-20 സാമ്പത്തികവര്‍ഷം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. നിര്‍ധനര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, അഗതികള്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കൊക്കെ ദിവസവും മിതമായ നിരക്കിലോ
സൗജന്യമായോ ഉച്ചഭക്ഷണം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

തുടര്‍ന്ന്, സംസ്ഥാനമൊട്ടാകെ സംരംഭക മാതൃകയില്‍ പദ്ധതി വ്യാപകുമായി. ഊണിന് ഇരുപത് രൂപയും പാഴ്‌സലിന് ഇരുപത്തഞ്ച് രൂപയുമായിരുന്നു ആദ്യ നിരക്ക് കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഊണൊന്നിന് പത്തുരൂപ നിരക്കില്‍ സംരംഭകര്‍ക്ക് സബ്‌സിഡിയും നല്‍കിയിരുന്നു. കോവിഡ്
ഭീഷണി ഇല്ലാതാകുകയും സാമൂഹ്യജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്തതോടെ സബ്‌സിഡി നിര്‍ത്തലാക്കി.

പകരം സംരംഭകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ ജില്ലാആസൂത്രണ സമിതിയുടെ നിര്‍ദേശപ്രകാരം ഓരോ ജില്ലയിലും ഊണിന് മുപ്പതുമുതല്‍ നാല്‍പ്പത് രൂപവരെ വില മാറ്റിനിശ്ചയിച്ചു. നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി വഴി 5043 വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നുണ്ട്.

 

TAGS: Kudumbasree |