കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നുതുടക്കമായി

Posted on: May 15, 2023

തിരുവനന്തപുരം : കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നുതുടക്കം. പുത്തരിക്കണ്ടം മൈതാനി
യിലെ പ്രത്യേക വേദിയില്‍ ഇന്നും നാളെയും പാനല്‍ ചര്‍ച്ചകളാണ്. കുടുംബശ്രീ ദിനമായ17നാണു പ്രധാനപരിപാടി. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാജ്യാന്തരപ്രശസ്തരായ വനിതകളെത്തും.

വ്യത്യസ്ത ജീവിതമേഖലകളില്‍ സമൂഹത്തിനു പ്രചോദനമായി പ്രവര്‍ത്തിക്കുന്ന വനിതകളെ പരിചയപ്പെടാനും അവരുമായി ആശയസം വാദം നടത്താനും കുടുംബ ശ്രീ വനിതകള്‍ക്ക് അവസരമൊരുക്കും.

കുടുംബശ്രീ രജതജൂബിലി സമാപനസമ്മേളനം 17ന് 3.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുടുംബ ശ്രീദിനപ്രഖ്യാപനം, റേഡിയോശ്രീ ഉദ്ഘാടനം എന്നിവയും അദ്ദേഹം നിര്‍വഹിക്കും. കുടുംബശ്രീയുടെ മുദ്രാഗീതത്തിന്റെയും മുദ്രാഗീതത്തിലേക്കായി ലഭിച്ച എന്‍ട്രികള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തിന്റെയും പ്രകാശനവുംനടക്കും.

 

TAGS: Kudumbasree |