സിയാൽ വാർഷിക പൊതുയോഗം സെപ്റ്റംബർ മൂന്നിന്

Posted on: July 16, 2016

CIAL-new-logo-Big

കൊച്ചി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ മൂന്നിന് ചേരും. എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ ചേരുന്ന യോഗത്തിൽ കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.

സിയാൽ ഡയറക് ടർ ബോർഡ് അംഗീകരിച്ച 2015-16 സാമ്പത്തികവർഷത്തെ വരവ്-ചെലവ് കണക്കുകൾ അംഗീകരിക്കുക, ഡിവിഡൻഡ് ശിപാർശ അംഗീകരിക്കുക, പുതിയ വികസന പദ്ധതികൾ പ്രഖ്യാപിക്കുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഓഹരിയുടമകൾക്ക് 25 ശതമാനം ഡിവിഡൻഡ് നൽകാനാണ് ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുള്ളത്.