നന്ദൻ നിലേക്കനി സെഡിമാക് മെക്കട്രോണിക്‌സിൽ നിക്ഷേപം നടത്തി

Posted on: March 24, 2016

Nandan-Nilekani-Big-a

ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേക്കനി ഓട്ടോ സ്റ്റാർട്ടപ്പായ സെഡിമാക് മെക്കട്രോണിക്‌സിൽ നിക്ഷേപം നടത്തി. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സംരംഭത്തിൽ നന്ദൻ നിലേക്കനി 7.5 മില്യൺ ഡോളർ (50 കോടി രൂപ) ആണ് മൂലധന നിക്ഷേപം നടത്തിയത്.

ഐഐടി മുംബൈയിൽ ഇൻകുബേറ്റ് ചെയ്ത സെഡിമാക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ എൻജിനുകൾക്കും പവർ ട്രെയിനുകൾക്കുമാവശ്യമായ കൺട്രോളുകളാണ് നിർമ്മിക്കുന്നത്. പ്രഫസർ ശശികാന്ത് സൂര്യനാരായണൻ, പുഷ്പകരാജ് പാൻസെ, അമിത് ദീക്ഷിത്, മനീഷ് ശർമ്മ എന്നിവർ ചേർന്നാണ് 2008 ൽ സെഡിമാക്കിന് രൂപം നൽകിയത്. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ഗ്രൂപ്പ്, അശോക് ലേലാൻഡ്, ടിവിഎസ് മോട്ടോഴ്‌സ് തുടങ്ങിയ പ്രമുഖ വാഹനനിർമാതാക്കൾ സെഡിമാക്കിന്റെ ഉപഭോക്താക്കളാണ്.