ഐടിഡബ്ല്യു നവംബറിൽ അബുദാബിയിൽ

Posted on: July 4, 2016

ITW-Abu-Dhabi-2016-Big

അബുദാബി : ഇന്റർനാഷണൽ ട്രാവൽ വീക്ക് – അബുദാബി നവംബർ 21 മുതൽ 25 വരെ നടക്കും. ഹലാൽ, മെഡിക്കൽ, ഷോപ്പിംഗ് ടൂറിസം രംഗത്തെ ഏറ്റവും വലിയ മേളയാണ് ഐടിഡബ്ല്യു.

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ഐടിഡബ്ല്യുവിൽ 6000 ലേറെ ട്രാവൽ പ്രഫഷണലുകൾ പങ്കെടുക്കും. കഴിഞ്ഞ വർഷം മേളയിൽ 18.4 മില്യൺ ഡോളറിന്റെ ബിസിനസ് നടന്നതായി ഓർഗനൈസിംഗ് കമ്മിറ്റി ഡയറക്ടർ ആൻഡി ബുച്ചാനൻ പറഞ്ഞു.

ഇത്തിഹാദ് എയർവേസ്, വിപിഎസ് ഹെൽത്ത്‌കെയർ, ബംഗ്ലാദേശ് ടൂറിസം ബോർഡ്, ശ്രീലങ്ക ഇക്കോ ടൂറിസം ഫൗണ്ടേഷൻ തുടങ്ങിയവരാണ് ഐടിഡബ്ല്യു 2016 ന്റെ മുഖ്യസ്‌പോൺസർമാർ.