വിപിഎസ് ഹെൽത്ത്‌കെയർ ഐപിഎൽ മെഡിക്കൽ പങ്കാളി

Posted on: September 10, 2020

കൊച്ചി: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020ന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി വിപിഎസ് ഹെല്‍ത്ത് കെയറിനെ ബിസിസിഐ തെരഞ്ഞെടുത്തു. ഐപിഎലിനായുള്ള കോവിഡ് പരിശോധന ഏജന്‍സിയായിവിപിഎസിനെ നിയമിച്ചതിനു പിന്നാലെയാണ് ടൂര്‍ണമെന്റിന്റെ മുഴുവന്‍ മെഡിക്കല്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തവും ഗ്രൂപ്പിനുനല്‍കിയത്.

കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള മെഡിക്കല്‍ സേവനങ്ങള്‍, അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, മസ്‌ക്ലോസ്‌കെലറ്റല്‍ ഇമേജിംഗ്, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍, ആശുപ്രതികളില്‍ കിടത്തി ചികിത്സ, എയര്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നു വിപിഎസ് ഹെല്‍ത്ത് കെയര്‍ ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സിഇഒ ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു.