മനു ആനന്ദ് ജെറ്റ് എയർവേസ് ഒമാൻ ജനറൽ മാനേജർ

Posted on: June 13, 2016

Jet-Airways-Mannu-Anand-Big

മസ്‌ക്കറ്റ് : ജെറ്റ് എയർവേസ് ഒമാൻ ജനറൽ മാനേജരായി മനു ആനന്ദ് ചുമതലയേറ്റു. 2007 മുതൽ ജെറ്റ് എയർവേസിൽ പ്രവർത്തിക്കുന്ന അദേഹം നേരത്തെ ഡൽഹി കേന്ദ്രമാക്കി ഉത്തരേന്ത്യയുടെ ചുമതലയാണ് വഹിച്ചിരുന്നത്.

ജെറ്റ് എയർവേസിൽ ചേരും മുമ്പ് ബ്രിട്ടീഷ് എയർവേസിലും പ്രവർത്തിച്ചിരുന്നു. ജെറ്റ് എയർവേസിന് മുംബൈ, ഡൽഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്‌ക്കറ്റിലേക്ക്് പ്രതിദിന സർവീസുകളുണ്ട്.