വിമാനയാത്രാ വിലക്ക് 31 വരെ തുടരും ; ബ്രിട്ടണിലേക്കും തിരിച്ചും 7 വരെ സർവീസില്ല

Posted on: December 31, 2020

ന്യൂഡല്‍ഹി : കോവിഡ് മൂലം രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് 31 വരെ തുടരുമെന്നു വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍ വന്ദേഭാരത് പദ്ധതിയുടെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ തുടരും.

അതേസമയം, ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യു കെ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കും തിരിച്ചും ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനം ജനവുരി 7 വരെ നീട്ടി.

TAGS: British Airways |