ബിൽ ഗേറ്റ്‌സ് ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ സംഭാവന ചെയ്യുന്നു

Posted on: June 12, 2016

Bill-Gates-to-donates-chick

ദുബായ് : ബിൽ ഗേറ്റ്‌സ് ആഫ്രിക്കയിലെ ദരിദ്രരെ സഹായിക്കാൻ ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ സംഭാവന ചെയ്യുന്നു. കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ആഫ്രിക്കൻ കുടുംബങ്ങളുടെ വാർഷിക വരുമാനം 700 ഡോളറിൽ നിന്ന് 1000 ഡോളറായി വർധിപ്പിക്കുകയാണ് ബിൽ ഗേറ്റ്‌സിന്റെ ലക്ഷ്യം.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും ഭാര്യ മെലിന്ദയും ചേർന്ന് ആഫ്രിക്കയിൽ സാമൂഹ്യപ്രവർത്തനങ്ങൾക്കായി വൻതുകയാണ് ചെലവഴിക്കുന്നത്. ദാരിദ്ര്യ നിർമാർജനം, വനിതകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് ബിൽ ആൻഡ് മെലിന്ദ ഫൗണ്ടേഷൻ സഹായം നൽകുന്നത്.