ഹോളിയെക്കുറിച്ച് സ്പിരിറ്റ് ഓഫ് ഇന്ത്യ ഡിസ്‌കവറി ചാനലിൽ

Posted on: March 22, 2016

Discovery-Channel-Holi-Big

ന്യൂഡൽഹി : നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആചാരങ്ങളും രസങ്ങളും ഉൾക്കൊള്ളിച്ച് സ്പിരിറ്റ് ഓഫ് ഇന്ത്യ എന്ന പേരിൽ ഡിസ്‌കവറി ചാനലിൽ പ്രത്യേക പരിപാടി മാർച്ച് 23 രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.

ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാമിൽ മധുര, ബ്രാജ്, ബർസാന, വൃന്ദാവൻ തുടങ്ങിയ ചരിത്ര പ്രധാനമായ കേന്ദ്രങ്ങളിലെ ഹോളി ആചാരാനുഷ്ഠാനങ്ങൾ വിശദമായി അവതരിപ്പിക്കുന്നുണ്ട്.