ജെറ്റ് എയർവേസ് 20 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ

Posted on: June 2, 2016

Jet-airways-Ahmedabad---Mum

മുംബൈ : ജെറ്റ് എയർവേസ് ആഭ്യന്തര സെക്ടറിൽ 20 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. ജൂൺ 2 നും 6 നും മധ്യേ ബുക്ക് ബിസിനസ്, ഇക്‌ണോമി ക്ലാസ് ടിക്കറ്റുകളുടെ ബേസ് നിരക്കിലാണ് ഇളവ്.

2016 ജൂൺ 25 മുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി. എയർ ഇന്ത്യ, ഗോ എയർ തുടങ്ങിയ കമ്പനികൾ നേരത്തെ മൺസൂൺ ഓഫർ പ്രഖ്യാപിച്ചിരുന്നു.