ജെറ്റ് എയർവേസ് 400 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു

Posted on: April 21, 2016

Jet-Airways-Airbus-330-300-

മുംബൈ : ജെറ്റ് എയർവേസ് അടുത്ത 18 മാസത്തിനുള്ളിൽ 400 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ബോയിംഗ് 737 വിമാനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ.

ഇപ്പോൾ 1600 പൈലറ്റുമാരാണ് ജെറ്റ് എയർവേസിലുള്ളത്. ബോയിംഗ്-737, ബോയിംഗ് -777, എയർബസ് എ-330 ശ്രേണിയിലുള്ള 116 വിമാനങ്ങളാണ് ജെറ്റ് എയർവേസ് ഫ്‌ളീറ്റിലുള്ളത്.