ജെറ്റ് എയർവേസ് വിമാനത്തിന് ബോംബ് ഭീഷണി

Posted on: April 20, 2016

Jet-airways-Ahmedabad---Mum

അഹമ്മദാബാദ് : അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ജെറ്റ് എയർവേസ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി. ഫ്‌ളൈറ്റ് (എസ്2 4738) എയർപോർട്ടിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി. യാത്രക്കാരുടെ ബാഗേജുകളും കാർഗോയും സുരക്ഷാഏജൻസികൾ പരിശോധിച്ചു. തെരച്ചിലിൽ അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

വിമാനത്തിൽ 125 യാത്രക്കാരും ആറ് വിമാനജോലിക്കാരുമാണുള്ളത്. പരിശോധനകളെ തുടർന്ന് വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകിയതായി ജെറ്റ് എയർവേസ് വക്താവ് അറിയിച്ചു.