ജെറ്റ് എയർവേസ് സർവീസുകൾ ആംസ്റ്റർഡാമിലേക്ക് മാറ്റി

Posted on: March 27, 2016

Jet-Airways-Airbus-330-300-

മുംബൈ : ജെറ്റ് എയർവേസ് സർവീസുകൾ ബ്രസൽസിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് മാറ്റി. ഡൽഹി, മുംബൈ, ടൊറന്റോ എന്നിവിടങ്ങളിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പ്രതിദിന നോൺസ്‌റ്റോപ്പ് സർവീസുകളാണ് ജെറ്റ് ആരംഭിച്ചിട്ടുള്ളത്. എയർബസ് എ 330-300 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

കെഎൽഎം, ഡെൽറ്റ എയർലൈൻസ് എന്നിവയുമായി കോഡ്‌ഷെയറിംഗ് ധാരണയുമുണ്ടെന്ന് ജെറ്റ് എയർവേസ് നരേഷ് ഗോയൽ പറഞ്ഞു. ഇതിലൂടെ യൂറോപ്പിലെ 30 ഉം യുഎസിലെ 11 ഉം ഡെസ്റ്റിനേഷനുകളിലേക്ക് കണക്ഷൻ ലഭിക്കുകയും ചെയ്യും.