ഹോണ്ട വീണ്ടും കാർ വില കൂട്ടുന്നു

Posted on: March 23, 2016

Honda-Jazz-Big

ന്യൂഡൽഹി : ഹോണ്ട വീണ്ടും കാറുകളുടെ വില ഏപ്രിലിൽ വർധിപ്പിക്കുന്നു. വിനിമയനിരക്കിൽ വ്യതിയാനങ്ങൾ മൂലം നിർമാണസമാഗ്രികളുടെ ചെലവ് വർധിച്ചതാണ് വിലവർധനയ്ക്ക് കാരണം. ബജറ്റിലെ സെസ് നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം ആദ്യം വിലവർധിപ്പിച്ചിരുന്നു.

ബ്രിയോ മുതൽ സിആർവി വരെയുള്ള ആറ് മോഡലുകളാണ് ഹോണ്ട കാർ ശ്രേണിയിലുള്ളത്.