മജീദ് അൽ ഫുടൈം റിയാദിൽ രണ്ട് മാളുകൾ നിർമ്മിക്കുന്നു

Posted on: February 9, 2016

Majid-Al-Futtaim-Sharjah-ci

റിയാദ് : മജീദ് അൽ ഫുടൈം ഗ്രൂപ്പ് സൗദി അറേബ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ – മാൾ ഓഫ് സൗദി വടക്കൻ റിയാദിലും സൗദിയിലെ ആദ്യത്തെ സിറ്റി സെന്റർ കിഴക്കൻ റിയാദിലും നിർമ്മിക്കും. രണ്ട് മാളുകൾക്കുമായി 14 ബില്യൺ സൗദി റിയാലാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ആദ്യ സ്‌നോ പാർക്ക് മാൾ ഓഫ് സൗദിയിൽ സജീകരിക്കും. 112,00 ചതുരമീറ്റർ വിസ്തീർണത്തിലാണ് സിറ്റി സെന്റർ ഒരുങ്ങുന്നത്. രണ്ട് മാളുകളിലുമായി 10,000 ലേറെ പേർക്ക് തൊഴിലവസരങ്ങളുണ്ടാകുമെന്ന് മജീദ് അൽ ഫുടൈം വ്യക്തമാക്കി.