സൗദി ഗൾഫ് എയർലൈൻസ് ഏപ്രിലിൽ സർവീസ് തുടങ്ങിയേക്കും

Posted on: January 22, 2016

Saudi-Gulf-Airlines-Big

റിയാദ് : സൗദി ഗൾഫ് എയർലൈൻസ് ഏപ്രിലോടെ സൗദി അറേബ്യയിൽ ആഭ്യന്തര സർവീസ് ആരംഭിച്ചേക്കും. ആവശ്യമായ അനുമതികൾ മാർച്ചോടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സൗദി ഗൾഫ് എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു. ആദ്യഘട്ടത്തിൽ നാല് എയർബസ് എ-320 വിമാനങ്ങളുമായി ദമാം കേന്ദ്രമാക്കി സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഇപ്പോൾ സൗദിയയും ബജറ്റ് എയർലൈനായ നാസുമാണ് സൗദി അറേബ്യയിലെ ആഭ്യന്തര സർവീസുകൾ നടത്തുന്നത്.

വ്യോമയാനരംഗത്ത് ഉദാരവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 2012 ൽ ആഭ്യന്തര സർവീസ് നടത്താനുള്ള പുതിയ അപേക്ഷകൾ ജനറൽ അഥോറിട്ടി ഓഫ് സിവിൽ ഏവിയേഷൻ ക്ഷണിച്ചത്. ഖത്തർ എയർവേസിന്റെ സബ്‌സിഡയറിയായ അൽ മാഹ എയർവേസ്, സൗദി ഗൾഫ് എയർലൈൻസ് എന്നിവ ഉൾപ്പടെ നിരവധി പേർ അപേക്ഷ നൽകിയിരുന്നു.