ഇന്ത്യയിൽ റീട്ടെയ്ൽ സ്റ്റോർ തുറക്കാൻ ആപ്പിൾ

Posted on: January 21, 2016

Apple-Store-in-India-Big

ന്യൂഡൽഹി : ഇന്ത്യയിൽ റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ കേന്ദ്രസർക്കാരിന് അപേക്ഷ നൽകി. ചൈനയിൽ 24 ഉം ആഗോളതലത്തിൽ 460 ഉം ആപ്പിൾ സ്റ്റോറുകളുണ്ട്. 2015 മാർച്ചിൽ ആപ്പിൾ ഇന്ത്യയിൽ ഒരു ബില്യൺ ഡോളറിന്റെ വിറ്റുവരവ് നേടിയിരുന്നു.

ഇന്ത്യയിൽ ഐഫോൺ ഉത്പാദനം തുടങ്ങാനും ആപ്പിളിന് ആലോചനയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.